പായസം ഇഷ്ടമല്ലേ? എന്തൊരു ചോദ്യം അല്ലേ...ദാ ഈന്തപ്പഴം ചെറുപയര്‍ പായസം...പാകം ചെയ്തു വിളമ്പൂ... അഭിനന്ദനം നിങ്ങള്‍ക്കു തന്നെ...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ഈന്തപ്പഴം കുരുവില്ലാത്തത് 400 ഗ്രാം
ചെറുപയര്‍ പരിപ്പ് 1/4 കിലോ
വെണ്ണ 40 ഗ്രാം
ശര്‍ക്കര 500 ഗ്രാം
നെയ്യ് 100 ഗ്രാം
തേങ്ങ- - ഒന്നാം പാല്‍ 3 കപ്പ്
തേങ്ങ - രണ്ടാം പാല്‍ മൂന്നു കപ്പ്
ഏലയ്ക്കാപ്പൊടി 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 50 ഗ്രാം
കിസ്മിസ് 10 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക് 4 ടീസ്പൂണ്‍
ചെറുപയര്‍ പരിപ്പ് 1/4 കിലോ
വെണ്ണ 40 ഗ്രാം
ശര്‍ക്കര 500 ഗ്രാം
നെയ്യ് 100 ഗ്രാം
തേങ്ങ- - ഒന്നാം പാല്‍ 3 കപ്പ്
തേങ്ങ - രണ്ടാം പാല്‍ മൂന്നു കപ്പ്
ഏലയ്ക്കാപ്പൊടി 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 50 ഗ്രാം
കിസ്മിസ് 10 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക് 4 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയില്‍ നന്നായി വറുക്കുക. പരിപ്പ് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കുക. ചെറുപയര്‍ ശര്‍ക്കര പാനിയില്‍ വരട്ടിയെടുക്കുക. ഇതില്‍ വെണ്ണ ചേര്‍ത്തു വരട്ടിയ ശേഷം രണ്ടാം പാല്‍ ഒഴിക്കുക. തിളച്ച ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ ഒന്നാംപാല്‍ ഒഴിച്ച് കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തീ കെടുത്തുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് പായസത്തില്‍ ചേര്‍ക്കുക.
0 comments :
Post a Comment